കണ്ടല്‍ ചെടികളുടെ തൈകള്‍ നട്ട് കൊല്ലം ശാസ്താംകോട്ടയില്‍ ലോക കണ്ടല്‍ ദിനാചരണം. നമ്മുടെ കായല്‍ കൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു കണ്ടല്‍ ചെടികള്‍ നട്ടത്.
ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സംരക്ഷണം പ്രധാനമാണ്. തടാകത്തിന്റെ തീരത്ത് ശുദ്ധജലത്തില്‍ വളരുന്ന കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിച്ചാണ് നമ്മുടെ കായല്‍ കൂട്ടായ്മ എന്ന സംഘടന നന്മയായത്. സംസ്ഥാന സര്‌ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ പിന്തുണയുമുണ്ട്. ജീവനം നീലേശ്വരം സംഘടനയും തടാക സംരക്ഷണപദ്ധതികളില്‍ പങ്കാളിയായി.
തടാക ശുദ്ധീകരണത്തിന് ഏറ്റവും പ്രധാനമാണ് കണ്ടല്‍കാടുകള്‍. മണ്ണൊലിപ്പ് തടയുന്നതിനും , തീര സംരക്ഷണത്തിനും സൗന്ദര്യവല്‍ക്കരണത്തിനും പ്രയോജനപ്പെടുന്നതാണിത്. തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയും ഉണ്ടാകണം. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു.