rotary-women

കേരളത്തില്‍ റോട്ടറി ഇന്റര്‍നാഷണല്‍ നടപ്പാക്കുന്ന നൂറുകോടിയിലധികം രൂപയുടെ പദ്ധതികള്‍ നാളെ പ്രഖ്യാപിക്കും. റോട്ടറി ഇന്റര്‍നാഷണലിന്റെ പുതിയ അധ്യക്ഷ ജെന്നിഫര്‍ ജോണ്‍സാണ് വിപുലമായ പദ്ധതി പ്രഖ്യാപനം നടത്തുക. നൂറ്റിപതിനേഴ് വര്‍ഷം നീണ്ട റോട്ടറി ഇന്റര്‍നാഷണലിന്റെ ചരിത്രത്തില്‍ ആദ്യമായി അധ്യക്ഷ സ്ഥാനത്തെത്തിയ വനിതയാണ് ജെന്നിഫര്‍ ജോണ്‍സ്.

 

ആഗോളതലത്തില്‍ മൂന്ന് ലക്ഷം വനിതകള്‍ അംഗമായ റോട്ടറി ഇന്റര്‍നാഷണലിന്റെ തലപ്പത്തേക്ക് ആദ്യമായെത്തിയ ജെന്നിഫര്‍ ജോണ്‍സ് സമൂഹത്തിന് റോട്ടറി നല്‍കുന്ന പകരംവയ്ക്കാനില്ലാത്ത സേവനം തുടരുമെന്ന് ഉറപ്പുനല്‍കുകയാണ്. റോട്ടറിയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് പ്രസ്ഥാനത്തെക്കുറിച്ച് അതുകൊണ്ടുതന്നെ വലിയ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്ന് പറയുകയാണ് ജെന്നിഫര്‍ ജോണ്‍സ്. കോവിഡ് കാലത്തടക്കം റോട്ടറി രാജ്യാന്തരതലത്തില്‍ വിപുലമായ സേവനവുമായാണ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. ശുചിത്വവും ശുദ്ധജലം ഉറപ്പാക്കുന്നതിന് പുറമെ രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സാക്ഷരതാ ഉറപ്പാക്കുന്നതിലും റോട്ടറി വിപുലമായ പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്നും ജെന്നിഫര്‍ ജോണ്‍സ് പറഞ്ഞു.

 

കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ഉമിനീരില്‍നിന്ന് ഏതുതരം ലഹരിവസ്തുക്കളും തിരിച്ചറിയാനുള്ള സംവിധാനത്തോടുകൂടി റാപിഡ് ടെസ്റ്റിങ് വെഹിക്കിള്‍ പൊലിസീന് കൈമാറും. എറണാകുളം ജനറല്‍ ആശുപത്രിയില്‍വച്ച് റോട്ടറി ഇന്റര്‍നാഷണലിന്റെ കൂടുതല്‍ പദ്ധതികള്‍ നാളെ പ്രഖ്യാപിക്കും.