Orappenkettu

തൃശൂരില്‍ പുതിയ ടൂറിസം കേന്ദ്രം ഒരുങ്ങുന്നു. തൃശൂര്‍ നഗരത്തില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെ ഒരപ്പന്‍ക്കെട്ട് വെള്ളച്ചാട്ടമാണ് വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്. അഞ്ചു കോടി രൂപയാണ് ചെലവിടുന്നത്.

 

ഇതാണ് ഒരപ്പന്‍ക്കെട്ട് വെള്ളച്ചാട്ടം. തൃശൂര്‍ കണ്ണാറയ്ക്കു സമീപമാണിത്. ചെറുകിട വിനോദസഞ്ചാര കേന്ദ്രം. സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപയാണ് മോടി പിടിപ്പിക്കാന്‍ നീക്കിവച്ചത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ഒരുവര്‍ഷത്തിനകം മോടിപിടിപ്പിക്കല്‍ പൂര്‍ത്തിയാകുമെന്ന് സ്ഥലം എം.എല്‍.എയുമായ റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.

 

വേനല്‍ക്കാലത്തും ഇവിടെ വെള്ളം സമൃദ്ധിയാണ്. കാരണം, പീച്ചി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുമ്പോള്‍ ഇതുവഴിയാണ് ജലപ്രവാഹം. പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ശക്തമായ വെള്ളച്ചാട്ടം മനോഹര കാഴ്ചയാണ്. ടൂറിസം കേന്ദ്രത്തിലേയ്ക്കുള്ള നടപ്പാതയും വഴിയും ഉടന്‍ നിര്‍മാണം തുടങ്ങും. നിലവില്‍, ഒട്ടേറെ സന്ദര്‍ശകര്‍ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ഒരപ്പന്‍ക്കെട്ടില്‍ എത്തുന്നുണ്ട്.