museum

കാഴ്ചവിസ്മയങ്ങളൊരുക്കി നവീകരിച്ച കോഴിക്കോട് പഴശിരാജ മ്യൂസിയം. ശിലായുഗം മുതല്‍ ബ്രിട്ടീഷ് ചരിത്രം വരെയുള്ള കാലഘട്ടത്തിലെ അവശേഷിപ്പുകളാണ് മ്യൂസിയത്തിലുള്ളത്.

പഴമയുടെ പുതിയഭാവമാണ് നവീകരിച്ച പഴശിരാജ മ്യൂസിയം. പഴയകാലത്ത് ആയോധനത്തിനായി ഉപയോഗിച്ചിരുന്ന വാളുകള്‍ അമ്പുകള്‍, വടക്കന്‍ കേരളത്തിലെ പല പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച പാത്രങ്ങള്‍ ,തടിയിലും കല്ലിലും തീര്‍ത്ത ശിലാരൂപങ്ങള്‍, ക്ഷേത്രരൂപങ്ങള്‍, പഞ്ചലോഹ വിഗ്രഹങ്ങള്‍ , നാണയങ്ങള്‍ എന്നിവയും ഇവിടെ കാണാം. ലോകോത്തര നിലവാരത്തില്‍ നവീകരിച്ച പുതിയ മ്യൂസിയം കാണാന്‍ ഒട്ടേറെ പേരാണ് ദിവസവും എത്തുന്നത്. 

മലാബാറിന്റെ പൈതൃകം വിളിച്ചോതുന്ന ലിഖിതങ്ങളുടെ ശേഷിപ്പുകളും ക്രമീരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി ലിപികള്‍ മണ്ണിലെഴുതാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് മൂന്നരക്കോടി രൂപ ചിലവിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്.