flyover

തിരുവനന്തപുരം ശ്രീകാര്യം ഫ്ലൈഓവറിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ ഇന്നുമുതല്‍ പൊളിച്ചു തുടങ്ങും. 163 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. 168 ഭൂ ഉടമകളില്‍ നിന്നും 1.327 ഹെക്ടര്‍ ഭൂമിയിയാണ് പദ്ധതിക്കായി ഏറ്റെടുത്തത്. 

 

ദേശീയ പാത വഴി തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ട്രാഫിബ്ലോക്ക് ഏറ്റവും കൂടുതലുള്ള ജംഗ്ഷനാണ് ശ്രീകാര്യം. ഇതിനു പരിഹാരം കാണാനാണ് ഫ്ലൈ ഓവര്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. 135.37 കോടി ചിലവ് കണക്കാക്കുന്ന ഫ്ലൈഓവര്‍ കിഫ്ബി സഹായത്തോടെയാണ് നടപ്പാക്കുന്നത്. നാലുവരിയായുള്ള ഫ്ലൈ ഓവറിനു 15 മീറ്ററാണ് വീതി.ഇരുവശത്തുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുണ്ടാകും. 535 മീറ്ററാണ് ആകെ നീളം. ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് രൂപകല്‍പന. കെട്ടിടം പൊളിക്കല്‍ പൂര്‍ത്തിയായാല്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും. ഈ വര്‍ഷം ഡിസംബറില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കും. ഭൂമിയേറ്റെടുക്കലിനും പുനരധിവാസത്തിനുമായി 96 കോടി രൂപയാണ് ചിലവായത്. 

 

സെപ്തംബര്‍ മാസത്തോടെ കെട്ടിടങ്ങളുടെ പൊളിച്ചു നീക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.