ക്ലാസ്മുറിയില്‍ നിന്നു പാടത്തേക്ക് ഇറങ്ങിയിരിക്കുകയാണ് എറണാകുളം ഏഴിക്കര ഹയർസെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് പൊക്കാളി കൃഷി.
മുട്ടോളം ചെളിയിലിറങ്ങി നിന്ന് തൂമ്പ കൊണ്ട് വെട്ടി അവർ നിലമൊരുക്കി. പിന്നാലെ വിത്തും വിതച്ചു. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് പൊക്കാളി കൃഷി. ഉദ്ഘാടകനായെത്തിയ ഹൈബി ഈഡന്‍ എംപിയും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. കുട്ടികളുടെ കൃഷിക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയുണ്ട്.