13 വർഷങ്ങൾക്കിപ്പുറവും എങ്ങുമെത്താതെ കാഞ്ഞിരപ്പള്ളി ബൈപാസ്.പലവിധ പ്രതിസന്ധികളും നിയമകുരുക്കുകളും പിന്നിട്ട് അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് മൂന്നുപേർ സ്ഥലം വിട്ടുനൽകാത്തത് പ്രതിസന്ധിയാവുന്നത്.ബൈപ്പാസിന് എതിരെ നിൽക്കുന്നവർ നാടിന്റെ വികസനത്തിനെതിരെയാണ് നിൽക്കുന്നതെന്ന് എം. എൽ. എ എൻ. ജയരാജ് പറഞ്ഞു
പൊതുമരാമത്ത് റോഡ് വിഭാഗം സർവേ നടപടികൾ പൂർത്തിയാക്കി അതിരുകൾ നിശ്ചയിച്ച് കല്ലുകൾ സ്ഥാപിച്ചതോടെ സ്ഥലമുടമകളിലൊരാൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതോടെ നടപടികൾ മുടങ്ങി. പിന്നീട് അനുകൂലമായ കോടതി വിധി ഉണ്ടായെങ്കിലും നിർമാണത്തിലേക്കു കടക്കാൻ കഴിഞ്ഞിട്ടില്ല. 2015 ഓഗസ്റ്റിൽ സാങ്കേതികാനുമതി ലഭിച്ചു. 2017 ഏപ്രിൽ 24ന് പദ്ധതി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു കൈമാറി. കോർപറേഷന്റെ പുതിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം 2018ൽ പദ്ധതിക്കു വേണ്ടി തുക അനുവദിച്ചു.സർവേ നടപടിയും സാമൂഹികാഘാതപഠനവും നടത്തിയെങ്കിലും സ്ഥലം വിട്ട് നൽകുന്നതിൽ 3 വ്യക്തികളുടെ സമ്മതപ്പത്രം ലഭിക്കാത്തതാണ് പുതിയ തടസം .ബൈപ്പാസ് തുടങ്ങുന്ന പഞ്ചായത്ത് ഓഫീസിന് സമീപത്തെ 3 പേരുടെ 6 സെന്റിലധികം വരുന്ന സ്ഥലമാണ് പുതിയ നൂലാമാല.കാഞ്ഞിരപ്പള്ളി ബൈപ്പാസിൻ്റ നിർമ്മാണത്തിന് എതിര് നിൽക്കുന്നവർ നാടിൻ്റെ വികസനത്തിനാണ് എതിര് നിൽക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി എം. എൽ. എ എൻ. ജയരാജ് പറഞ്ഞു.
പണം ലഭിക്കുമോയെന്ന ആശങ്ക മൂലമാണ് സ്ഥലം ഇവർ വീട്ടിനൽകാത്തത്. എംഎൽഎ എന്ന നിലയിൽ താൻ എഴുതി തരാമെന്ന് ഉറപ്പ് പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ലന്നും എൻ. ജയരാജ് പറയുന്നു. കുരുക്കഴിക്കാൻ 13 വർഷങ്ങൾക്ക് ശേഷവും കഴിയാതായതോടെ ബൈപാസ് എന്ന സ്വപ്നത്തിലേക്ക് ദൂരം ഇനിയും കൂടും