മൈലാടുംപാറയിൽ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വന്‍മരം വീണു. മൈലാടുംപാറ ടൗണിന് സമീപം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും വന്മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം വഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ അടുത്തുള്ള കടയിലേക്ക് പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.ജീപ്പ് ഭാഗികമായി തകർന്നു.