vd-satheesan

യു.എ.ഇ യാത്രയില്‍ ബാഗ് എടുക്കാന്‍ മറന്നില്ലെന്ന് നിയമസഭയില്‍  കള്ളം പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.  രാജ്ഭവനിലേക്ക് പോകേണ്ട ഷാര്‍ജ ഭരണാധികാരിയെ ക്ലിഫ് ഹൗസിലേക്ക് വഴിതിരിച്ചുവിട്ടെന്ന ആരോപണം ഗുരുതരമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചു. എവിടുന്നെങ്കിലും എന്തെങ്കിലും കേട്ട് പറയുന്നയാളാണ് മാത്യു കുഴൽനാടനെന്നായിരുന്നു  ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്റെ വിമർശനം.

സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.യു.എ.ഇ യാത്രയില്‍ ബാഗ് എടുക്കാന്‍ മറന്നില്ലെന്ന് നിയമസഭയില്‍  കള്ളം പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കുമെന്നും സതീശന്‍  മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ  ആരോപണങ്ങളികഴമ്പില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ.എവിടുന്നെങ്കിലും എന്തെങ്കിലും കേട്ട് പറയുന്നയാളാണ് കുഴൽനാടനെന്നും ഇ പി വിമർശിച്ചു. 

രണ്ടുവർഷമായി തുമ്പും തെളിവുമില്ലാത്തതാണ് സ്വര്‍ണക്കടത്ത് കേസ് എന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .  ഓരോ ആരോപണത്തിനും  മുഖ്യമന്ത്രിക്ക് മറുപടി പറയാനാവില്ല. അതേസമയം ഷാര്‍ജ ഭരണാധികാരിയെ ക്ലിഫ് ഹൗസിലേക്ക് വഴിതിരിച്ചുവിട്ടെന്ന ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചു. പരാതികിട്ടിയാല്‍ വിദേശകാര്യ വകുപ്പ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ നിയമസഭയിലും പുറത്തും സ്വര്‍ണക്കടത്ത് വിവാദം തുടരുമെന്നുതന്നെയാണ് സൂചനകള്‍