federal-bank

ലോക സംഗീതദിനത്തില്‍ വ്യത്യസ്തമായ ഈണവുമായി ഫെഡറല്‍ ബാങ്ക്. ശാഖയ്ക്കുള്ളിലെ ശബ്ദങ്ങള്‍ കോര്‍ത്തിണക്കി മ്യൂസിക്ക് ലോഗോ പുറത്തിറക്കി.  ഫെഡറല്‍ ബാങ്കിന്റെ സമൂഹമാധ്യമ പേജുകളിലടകം ഇടംപിടിച്ചിരിക്കുകയാണ് പുതിയ ഈണം. 

 

എടിഎം കീപാഡ്, മൗസ് ക്ലിക്ക്, കൗണ്ടിംഗ് മെഷീന്‍, സീല്‍ ഒരു ബാങ്കിലെ ഉപകരണങ്ങളെല്ലാം വാദ്യോപകരണങ്ങളായി..വയലിന്‍, ഗിറ്റാറും ഓടക്കുഴലുമെല്ലാം മേമ്പൊടി. സംഗീത ദിനത്തില്‍ ഫെഡറല്‍ ബാങ്കിന്റെ സംഗീതശില്‍പം ബാങ്കിന്‍റെ വെബ്സൈറ്റിലും പ്രമുഖ ഓഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലും  മ്യൂസിക്കല്‍ ലോഗോ ലഭ്യമാക്കിയിട്ടുണ്ട്.