സര്‍ക്കാര്‍ അവഗണനയില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം. ഏതു സമയവും പൊളിഞ്ഞു വീഴാറായ അവസ്ഥയില്‍ സ്റ്റേഡിയത്തിലെ കെട്ടിടങ്ങളും. അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ സ്റ്റേഡിയം ഓര്‍മ മാത്രമാകുമെന്നും നാട്ടുകാര്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്ത് പീരങ്കി മൈതാനത്ത് നടന്ന മഹാസമ്മേളനം,തുടര്‍ന്നു നടന്ന സംഘര്‍ഷം, ഗാന്ധിജി ഇവിടെ വെച്ച് അഭിസംബോധന ചെയ്തതുമെല്ലാം ഈ സ്റ്റേഡിയത്തിന്‍റെ പെരുമകളില്‍ ചിലതാണ്. എന്നാല്‍ സ്റ്റേഡിയം ഇന്നത്തെ സ്റ്റേഡിയത്തിന്‍റെ അവസ്ഥയാണിത്. സന്തോഷ് ട്രോഫി ഫുട്ബോളടക്കമുള്ള മല്‍സരങ്ങള്‍ നടന്ന വേദി ഇന്നു സ്റ്റേഡിയമെന്നു പോോലും ഒറ്റ നോട്ടത്തില്‍ പറയില്ല. ഒരു ഭാഗത്ത് കോര്‍പറേഷന്‍ മാലിന്യങ്ങള്‍ കൊണ്ടിടുമ്പോള്‍ മറുഭാഗം കാടുപിടിച്ചു കഴിഞ്ഞു. സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടലാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്
സ്റ്റേഡിയത്തിനകത്തുള്ള കെട്ടിടങ്ങള്‍ പൂര്‍ണമായും നാശത്തിന്‍റെ വക്കിലായി. വലിയ തൂണുകളിലെ കോണ്‍ക്രീറ്റുകള്‍ ഇളകി ഇപ്പോള്‍ കമ്പി മാത്രമായി മാറി