മധ്യവേനലവധിക്കാലത്ത് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി വയനാട് കുറുവ ദ്വീപ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ അരലക്ഷത്തിൽ അധികം പേരാണ് അവധി ആഘോഷിക്കാനെത്തിയത്. ചങ്ങാട സവാരിയാണ് ദ്വീപിലെ പ്രധാന ആകർഷണം.
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിന് പിന്നാലെ സഞ്ചാരികൾക്കായി തുറന്നു കൊടുത്ത കുറുവ ദ്വീപ് ആ പഴയ പ്രതാപ കാലം തിരിച്ചു പിടിക്കുകയാണ്. മധ്യവേനൽ അവധിക്കാലത്ത് അൻപത്തി അയ്യായിരത്തിൽ അധികം പേരാണ് വിനോദ സഞ്ചാരത്തിനായി ദ്വീപിലേക്ക് എത്തിയത്. ചങ്ങാട യാത്രയാണ് സഞ്ചാരികൾക്ക് പ്രിയം. പുഴയിലൂടെയുള്ള സാഹസിക യാത്രയും ഉടൻ ആരംഭിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും കുറുവ ദ്വീപ് ഇഷ്ട കേന്ദ്രമാകുന്നു.