school-snake-bite

TAGS

തൃശൂര്‍ വടക്കാഞ്ചേരി സര്‍ക്കാര്‍ സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയ്ക്കു പാമ്പു കടിയേറ്റ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിനു 

 

നിര്‍ദ്ദേശം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം നടന്നിട്ടില്ലെന്ന ആക്ഷേപം പരിശോധിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്കൂളില്‍ നേരിട്ടെത്തി. 

 

വടക്കാഞ്ചേരി സര്‍ക്കാര്‍ എല്‍.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് പാമ്പുകടിയേറ്റത്. സ്കൂള്‍ പരിസരത്തായിരുന്നു 

 

പാമ്പു കടിയേറ്റത്. സ്കൂള്‍ വളപ്പ് നേരത്തെതന്നെ വൃത്തിയാക്കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ  ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് 

 

ഉത്തരവിട്ടത്. ഡി.ഇ.ഒ, ഹെഡ്മാസ്റ്റര്‍ എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.  ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാറും കമ്മീഷന്‍ 

 

അംഗം വിജയകുമാറും സ്കൂളില്‍ സന്ദര്‍ശനം നടത്തി. ശുചീകരണമുണ്ടായില്ലെന്ന പരാതി പരിശോധിക്കുമെന്ന് കമ്മീഷനും വ്യക്തമാക്കി.

 

പാമ്പു കടിയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.   വടക്കാഞ്ചേരി 

 

നഗരസഭ സ്കൂള്‍ പരിസരം വൃത്തിയാക്കാനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങി. തൊഴിലുറപ്പു തൊഴിലാളികളാണ് പൊന്തക്കാട് വെട്ടിത്തെളിക്കുന്നത്.