KSRTC-Hujj

ഹജ്ജ് തീർഥാടകർക്കായി കെഎസ്ആർടിസി സര്‍വീസുകള്‍ ഒരുക്കുന്നു.ഹജജ് തീർത്ഥാടനത്തിനായി പുറപ്പെടുന്ന തീർത്ഥാടകർക്ക് നെടുമ്പാശ്ശേരി സിയാൽ അക്കാഡമിയിലെ ഹജജ് ക്യാമ്പിൽ നിന്നും എയർപ്പോർട്ട് ഡിപ്പാർച്ചർ ടെർമിനലിലേയ്ക്കാണ് കെഎസ്ആർടിസി സർവ്വീസുകൾ നടത്തുക.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്ന തീർത്ഥാടകരെ നെടുമ്പാശ്ശേരി സിയാൽ അക്കാഡമിയിലെ ഹജ്ജ് ക്യാമ്പിൽ നിന്നും എയർപോർട്ട് ഡിപ്പാർച്ചർ ടെർമിനലിലേയ്ക്ക് അഭ്യർത്ഥന പ്രകാരം എത്തിക്കും. ഇതിന് പ്രതിദിനം 10,000/- + 18% GST നിരക്കിൽ നോൺ എ.സി ലോ ഫ്ളോർ ബസ്സും, 11,000/- + 18% GST നിരക്കിൽ എ.സി ലോ ഫ്ളാർ ബസ്സും ആവശ്യപ്പെടുന്നതനുസരിച്ച് കെഎസ്ആർടിസി അനുവദിക്കുന്നതാണ്. 

ഇത് കൂടാതെ അധികമായി ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഓരോ കിലോമീറ്ററിനും 100/- രൂപ എന്ന നിരക്ക് ഈടാക്കുന്ന തരത്തിലാണ് സർവീസുകൾ ക്രമപ്പെടുത്തിയിട്ടുള്ളത്.

കെഎസ്ആർടിസി സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972