pakal-veedu

കൊല്ലം കുണ്ടറ ഗ്രാമപഞ്ചായത്തിൽ ഉത്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തുറന്ന് പ്രവർത്തിക്കാതെ പകൽ വീട്. തുറക്കാത്ത പകൽവീട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കൊണ്ട് പ്രദേശവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ്. 

 

കുണ്ടറ ഗ്രാമപഞ്ചായത്തിലെ പരിഹാരക്കോട് എസ്സി കോളനിയിൽ കഴിഞ്ഞ യുഡിഎഫ് ഭരണസമിതി നൽകിയ സ്ഥലത്ത് ജില്ലാ പഞ്ചായത്ത്  25 ലക്ഷം രൂപ ചിലവഴിച്ചാണ്   പ്രദേശത്തെ മുതിർന്ന പൗരന്മാർക്കായി പകൽ വീടിനായി കെട്ടിടം നിർമ്മിച്ചത്.  2020 സെപ്റ്റംബറിൽ  അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ ഉദ്ഘാടനം നിർവഹിച്ചെങ്കിലും നാളിതുവരെ കെട്ടിടം തുറന്നു നൽകിയിട്ടില്ല. പകൽ വീടിനായി വാങ്ങിയ ടിവി ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ സമീപത്തുള്ള അങ്കണവാടിയിലും ക്ലബ്ബിലും കിടന്നു നശിക്കുകയാണ്.

 

വയോജന ക്ഷേമത്തിനായി നിർമ്മിച്ച പകൽവീട് എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.