തൃശൂര്‍ അതിരൂപതയുെട ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജില്‍ വെല്‍ഡിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ വ്യാവസായിക ഇനത്തില്‍പ്പെട്ട റോബോട്ടുകള്‍ ഒരുങ്ങി. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിനായി ടാറ്റാ ഗ്രൂപ്പ് ഇരുപത്തിയേഴ് കോടി രൂപ മുടക്കിയാണ് ഇത്തരം യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചത്.
ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജില്‍ വരുന്ന അതിഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും റോസാപ്പൂ നല്‍കാന്‍ നിയോഗിച്ചിട്ടുള്ളത് ഇത്തരം റോബോട്ടുകളെയാണ്. വ്യവസായിക ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത റോബോട്ടുകളെ. വാഹന നിര്‍മാതാക്കളുടെ ഫാക്ടറിയില്‍ കാണുന്ന ഇനമാണിത്. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കാന്‍ വേണ്ടിയാണിത്. ടാറ്റാ ഗ്രൂപ്പ് സൗജന്യമായാണ് ഇതു സ്ഥാപിച്ചത്. ഇരുപത്തിയേഴ് കോടി രൂപയോളം മുടക്കി. വെല്‍ഡിങ് ജോലികള്‍ക്കു മാത്രമല്ല പലതരം ഫാക്ടറി ജോലികള്‍ക്കും ഇത്തരം റോബോട്ടുകളെ ഉപയോഗിക്കാം. ഇതിനു പുറമെ പുത്തന്‍ സാങ്കേതിക വിദ്യ അടുത്തറിയാനുള്ള വിവിധ പ്രൊജക്ടളും ഒരുക്കിയിട്ടുണ്ട്.