ഇടുക്കിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമല. വരയാടുകൾ മേയുന്ന രാജമലയെ വീടിന്റെ ചുവരിൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ് കട്ടപ്പന സ്വദേശിയായ ചിത്രകലാ അധ്യാപകൻ ജോസ് ആന്റണി. സിമന്റിലാണ് ഇദ്ദേഹം ഈ മനോഹര ശില്‌പം നിർമിച്ചിരിക്കുന്നത്.
പുതിയ വീടുവച്ചപ്പോള്‍ വ്യത്യസ്ഥതയ്ക്ക് വേണ്ടിയാണ് ജോസ് ആന്റണി ശില്‍പങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. നീണ്ട കാലത്തെ പരിശ്രമത്തിനൊടുവില്‍ വരയാടും മരങ്ങളും തേയില തോട്ടവും എല്ലാം നിറഞ്ഞ രാജമല ജോസ് ആന്റണിയുടെ കരവിരുതില്‍ പുനര്‍ജനിച്ചു.
തേക്കടിയും രാമക്കൽമേടും മൂന്നാറും ഒക്കെ ജോസ് ആന്റണി ജീവസുറ്റ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. വീട്ടുമുറ്റത്തെ ഈ കാഴ്ച്ചയും ആരെയും ആകര്‍ഷിക്കും. ചിത്ര കലാ അധ്യാപകനായിരുന്ന ജോസ് ആന്റണി ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ചിത്രരചനയിലും ശിൽപ നിർമാണത്തിലുമെല്ലാം കൂടുതൽ സജീവമായത്.