തിരുവനന്തപുരം വെള്ളായണി പാടശേഖരത്തില്‍ ഉള്‍പ്പെടുന്ന നിലമക്കരിയില്‍ ഇരുപത്തിയൊന്ന് ഹെക്ടര്‍ പാടത്തിലെ കൊയ്യാറായ നെല്ല് നാശത്തിന്റെ വക്കില്‍. കൊയ്തുയന്ത്രം കിട്ടാത്തതാണ് കാരണം. മഴപെയ്യരുതേയെന്ന പ്രാര്‍ഥനയിലാണ് കര്‍ഷകര്‍. പെട്ടിയും പറയും പ്രവര്‍ത്തന സജ്ജമായതോടെ ഇത്തവണ കൂടുതലിടത്ത് കൃഷിചെയ്തു.
കഴിഞ്ഞവര്‍ഷം പതിമൂന്നേക്കറിലായിരുന്നുവെങ്കില്‍ ഇക്കുറി ഇരുപത്തിനാല് ഹെക്ടറില്‍ കൃഷിഇറക്കി. പൗര്‍ണമി വിത്ത് നല്ല വിളയും നല്‍കി. അതാണ് കൊയ്ത് എടുക്കാനാകാതെ നാശത്തിന്റെ വക്കിലായത്.