v-v-prakash

TAGS

മലപ്പുറം ഡി.സി.സി മുന്‍ ജില്ലാപ്രസിഡന്റ് വി.വി. പ്രകാശ് വിടവാങ്ങിയിട്ട് ഒരുവര്‍ഷം. മലപ്പുറത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ വി.വി.പ്രകാശിന്റെ കുടുംബവും പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

അപ്രതീക്ഷിതമായായിരുന്നു ഒരു വര്‍ഷം മുന്‍പ് ഡി.സി.സി അധ്യക്ഷന്‍ വി.വി. പ്രകാശിന്‍റെ വിയോഗ വാര്‍ത്തയെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മല്‍സരിച്ച് ഫലം കാത്തിരിക്കുബോഴായിരുന്നു വേര്‍പാട്. എന്നും തന്‍റെ അനുയായിയായിരുന്ന വി.വി. പ്രകാശിന്‍റെ ഒാര്‍മയില്‍ ഉമ്മന്‍ചാണ്ടി വിതുമ്പി.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, എ.പി. അനില്‍ കുമാര്‍ എം.എല്‍.എയും തുടങ്ങി ഒട്ടേറെ നേതാക്കളും വി.വി. പ്രകാശിന്‍റെ പത്നി സ്മിതയും മക്കളായ നന്ദനയും നിതയും അനുസ്മരണ ചടങ്ങിനെത്തി.