മൂന്ന് മാസത്തിലേറെ യമനില്‍ ഹൂതി വിമതരുടെ പിടിയിലായിരുന്നു മലയാളികള്‍ മൂവരും വീടണഞ്ഞു. ആലപ്പുഴ സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവര്‍ ഇന്നലെ രാത്രിയാണ് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിെലത്തിയത്. കഴിഞ്ഞ ജനുവരിയില്‍ യുഎഇ ചരക്കുകപ്പല്‍ തട്ടിയെടുത്താണ് ഹൂതികള്‍ അതിലെ ജീവനക്കാരായ 7 ഇന്ത്യക്കാരടക്കം 11 പേരെ ബന്ദികളാക്കിയത്.
യുക്രൈനില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന ജിതിനയ്ക്ക് ഇത് ജീവിതത്തിലെ അതുല്യ മുഹൂര്‍ത്തം. ഭര്‍ത്താവിന്റെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസം നൂറ് പിന്നിട്ടു. യുഎഇ ചരക്ക് കപ്പല്‍ തട്ടിയെടുത്ത് അതിലെ ജീവനക്കാരനായ ജിതിനയുടെ ഭര്‍ത്താവ് അഖില്‍ അടക്കം 11 ഇന്ത്യാക്കാരെ ഹൂതി വിമതര്‍ ബന്ദികളാക്കിയത് കഴിഞ്ഞ ജനുവരി രണ്ടിനാണ്. അഖിലെ കൂടാതെ കോട്ടയം സ്വദേശി ശ്രീജിത്ത്, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരാണ് മറ്റ് മലയാളികള്‍. യമനിലെ ഒരു ഫ്ളാറ്റിലെ കുടുസുമുറികളില്‍ ഏറെ യാതനകളോടെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
വിദേശകാര്യമന്ത്രാലയം നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് ഇവരടക്കം 7 ഇന്ത്യക്കാരുടെ മോചനം സാധ്യമായത്. ഇവര്‍ ജോലി ചെയ്തിരുന്ന കപ്പല്‍ ഇപ്പോഴും വിമതരുടെ കൈവശമാണ്