ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഐഎഎസും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിലാണ് വിവാഹം എന്നാണ് വാര്‍ത്ത. അടുത്തബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.
എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്.2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികള്‍ വലിയ കയ്യടി നേടിക്കൊടുത്തു. 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ആദ്യശ്രമത്തില്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ് സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശ്ശൂര്‍ സബ് കളക്ടറായാണ് ആദ്യനിയമനം.