ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിക്കുള്ള കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ എക്സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി. സ്വിഫ്റ്റ് വന്നതോടെ നിലയ്ക്കും എന്നും കരുതിയ സര്‍വീസാണിത്. ബസിനെ കെട്ടിപ്പിടിച്ച് വിട പറയുന്ന ഡ്രൈവറുടേയും കണ്ടക്ടറുടേയും ചിത്രങ്ങള്‍ വൈറലായതും സര്‍വീസ് തുടരാന്‍ കാരണമായി.

കെ.എസ്.ആര്‍.ടി.സി. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുക്കുട്ടനും, ചങ്ങനാശേരിയിലെ കണ്ടക്ടര്‍ ബിനോമോനും ബസിനോട് വിട പറയുന്ന ചിത്രങ്ങളാണ് വൈറലായത്. യാത്രക്കാരുടെ ആവശ്യവും ബസുകളുടെ കുറവും വന്നതോടെയാണ് ചങ്ങനാശേരി വേളാങ്കണ്ണി സര്‍വീസ് നിലനിര്‍ത്താന്‍ തീരുമാനമായത്.ബസ് വീണ്ടും ഓടിത്തുടങ്ങുന്നതോടെ ജീവനക്കാര്‍ക്ക് ആശ്വാസമായി. ഡ്രൈവര്‍ അപ്പുക്കുട്ടന്‍ രാവിലെ തന്നെ ബസിനെ കുളിപ്പിച്ച് വൃത്തിയാക്കി. ബസിനൊരു മനസുണ്ടെന്നാണ് അപ്പുക്കുട്ടന്‍ പറയുന്നത്ഒരു സെല്‍ഫിയോടെയാണ് അപ്പുക്കുട്ടന്‍റെ യാത്രയുടെ തുടക്കം. ബസോടിത്തുടങ്ങിയതോടെ യാത്രക്കാര്‍ക്കും സന്തോഷം.ബസിനെ അലങ്കരിച്ച് യാത്ര ആഘോഷമാക്കാന്‍ ആരാധകരുടെ കൂട്ടവും എത്തിയിരുന്നു.