കെ.എസ്.ഇ.ബിയ്ക്കും കെ.എസ്.ആര്‍.ടി.സിയ്ക്കും പിന്നാലെ ജല അതോറിറ്റിയിലും ഇടത് യൂണിയന്‍ സമരം തുടങ്ങുന്നു. സി.ഐ.ടി.യുവാണ് വകുപ്പ് മന്ത്രിയേയും മാനേജ്മെന്റിനെയും വിമര്‍ശിച്ച് സമരത്തിനിറങ്ങുന്നത്. ശമ്പള പരിഷ്കരണം ഉള്‍പ്പെടെ അഞ്ചിന ആവശ്യങ്ങളുന്നയിച്ച് അഞ്ച് ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹം നടത്താനാണ് തീരുമാനം.