ദുഃഖവെള്ളി ദിവസം ആയിരക്കണക്കിന് വിശ്വാസികളാണ് മലയാറ്റൂർ മല ചവിട്ടിയത്. ക്രിസ്തുവിന്റെ പീഡസഹനത്തിന്റെ ഓർമ പുതുക്കി വലിയ കുരിശുക്കളുമായാണ് പലരും മല ചവിട്ടിയത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷത്തിന് ശേഷമാണ് മലയാറ്റൂരിൽ വിശ്വാസികളെ അനുവദിച്ചത്.  

പ്രായശ്ചിത്തത്തിന്റെ പൊന്മല കയറുകയാണ് ഭക്തർ. അടിയുറച്ച വിശ്വാസത്തോടെ. നോമ്പ് നോറ്റ് പ്രാർത്ഥനയിലർപ്പിച്ചു കുരിശിന്റെ വഴിയേ നടക്കുകയാണിവർ.വിശ്വാസത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതെ വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ട് മലയാറ്റൂർ മല ചവിട്ടിയവരും ഉണ്ടായിരുന്നു.കോവിഡിന്റെ നിയന്ത്രണങ്ങൾ ഇല്ലാതായതോടെ ഭക്തരുടെ വലിയ തിരക്കായിരുന്നു ഓശാന ഞായർ മുതൽ മലയാറ്റൂരിൽആയിരക്കണക്കിന് വിശ്വാസികളാണ് പെസഹാ വ്യാഴം ദുഃഖവെള്ളി ദിവസങ്ങളിൽ മല ചവിട്ടിയത്. പ്രായശ്ചിത്തത്തിന്റെ കുരിശുമുടി കയറി, മാനവകുലത്തതിനായി സ്വജീവൻ ബലി നൽകിയ ക്രിസ്തുവിന്റെ പീഡസഹനത്തിന്റെ ഓർമ പുതുക്കുകയാണ് ഓരോ വിശ്വാസിയും ഈ ദുഃഖവെള്ളി ദിനത്തിൽ