തിരുവനന്തപുരം തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് വന്‍ ഭക്തജനത്തിരക്ക് . കോവിഡ് കാരണം രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് തീര്‍ഥാടനപാത സജീവമാകുന്നത്.
കൊടും ചൂട്, കീഴ്ക്കാം തൂക്കായ മലനിരകള്‍...പ്രതിബന്ധങ്ങളെല്ലാം ചവിട്ടുകയറുകയാണ് ഭക്തിനിറവില്‍ തീര്‍ഥാടകര്‍ ..എങ്ങും നോമ്പിന്‍റെ വിശുദ്ധിയും പ്രാര്‍ഥാനാഗീതങ്ങളും അറുപത്തഞ്ചാം കുരിശുമല തീര്‍ഥാടനത്തിന് ഭക്തരുടെ ഒഴുക്കാണ്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും തീര്‍ഥാടകരെത്തുന്നു. 24 മണിക്കുറും മലകയറാന്‍ സാധിക്കുമെന്നതിനാല്‍ രാത്രിയിലാണ് തിര്‍ഥാടകര്‍ കൂട്ടമായി എത്തുന്നത്.തമിഴ്നാട് കേരള സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് തീര്‍ഥാടനം പുരോഗമിക്കുന്നത്. എട്ടാമത്തെ കുരിശുവരെ കേരളത്തിലും ബാക്കി തമിഴ് നാടിന്‍റെ ഭാഗവുമാണ്. ഒന്നാം ഘട്ടം ഞായറാഴ്ച സമാപിക്കും.
സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് തെക്കന്‍ കുരിശുമല . രണ്ടാംഘട്ട തീര്‍ഥാടനം പെസഹാവ്യാഴം ദുഖവെളളി ദിനങ്ങളിലാണ്.