പരിസ്ഥിതിലോലപ്രദേശങ്ങളുടെ കരട് വിജ്ഞാപനം വന്നതോടെ അങ്കലാപ്പിലായത് പഞ്ചായത്തുകളാണ്. ഏതെല്ലാം ഭൂമി പരിസ്ഥിതി മേഖലയിലാകും , എന്തെല്ലാം നിയന്ത്രണങ്ങള്‍വരും എന്ന നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവരും പകച്ചു നില്‍ക്കുകയാണ്. സര്‍ക്കാര്‍ വിശദ വിവരങ്ങള്‍ നല്‍കണം, അന്തിമ വിജ്ഞാപനത്തില്‍ ജനവാസ മേഖലകളെ ഒഴിവാക്കണം എന്നീ ആവശ്യങ്ങളാണ് ഉയരുന്നത്.