കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തില്‍ സമഗ്രമാറ്റത്തിനൊരുങ്ങി ജി.സി.ഡി.എ. ഇതിനായി സ്പോട്സ് മാസ്റ്റര്‍ പ്ലാന്‍ ജി.സി.ഡി.എ. തയാറാക്കും. കലൂര്‍ സ്റ്റേഡിയവും, അംബേദ്കര്‍ സ്റ്റേഡിയവുമൊക്കെ നവീകരിക്കുമെന്നും വിശാല കൊച്ചി വികസന അതോരിറ്റി ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
സ്റ്റേഡിയങ്ങളുടെ നവീകരണത്തിനും, കുറ്റമറ്റ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ബൃഹത് പദ്ധതികളാണ് ജി.സി.ഡി.എ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംബേദകര്‍ സ്റ്റേഡിയം സ്പോട്സ് സിറ്റിയാക്കും. കായിക വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്താന്‍ ഉദേശിക്കുന്ന പദ്ധതിയില്‍ ഫുട്ബോള്‍ കോര്‍ട്ട്, ഹോക്കി ഫീല്‍ഡ്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, ജിംനേഷ്യം തുടങ്ങിയവയൊക്കെയാണ് ആലോചനയില്‍.
നെഹ്റു സ്റ്റേഡിയത്തിന്റെ പരിസരം വേണ്ട രീതിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ ചിന്ത. വലിയ സ്റ്റേഡിയങ്ങള്‍ക്കൊപ്പം പ്രാദേശിക കളിക്കളങ്ങളും എല്ലാവര്‍ക്കും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോട്സ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.