മഞ്ചേരി നഗരസഭാംഗം അബ്ദുല്‍ ജലീലിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചവരെ ഇതുവരെ പിടികൂടാനായില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ പിന്തുടര്‍ന്ന് കാറില്‍ ഹെല്‍മറ്റ് കൊണ്ടെറിഞ്ഞ് ചില്ല് തകര്‍ത്ത ശേഷമാണ് അക്രമികള്‍ അബ്ദുല്‍ ജലീലിനെ വെട്ടിയതെന്ന് മഞ്ചേരി നഗരസഭാംഗം പി.വി.ഫിറോസ് മനോരമന്യൂസിനോട് പറഞ്ഞു.