ekm-ksu-new

TAGS

എറണാകുളം ജില്ലയിലെ കോളജുകളിൽ കെഎസ്​യു മികച്ച മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെട്ട് വിവരങ്ങൾ ആവേശത്തോടെ പങ്കിടുകയാണ് കോൺഗ്രസ് നേതാക്കൾ. എറണാകുളം ലോ കോളേജ്, ആലുവ യു സി കോളേജ്, തേവര എസ് എച്ച് കോളേജ്, ഭാരത് മാതാ കോളേജ്, എം.ഇ.എസ് മാറമ്പിള്ളി, കാലടി  ശ്രീ ശങ്കര കോളജ് അടക്കം വലിയ വിജയമാണ് കെഎസ്​യു നേടിയത്. 

 

‘നീണ്ട 18 വർഷങ്ങൾ എസ്എഫ്ഐ വിജയിച്ചിരുന്ന കോളജിൽ കഴിഞ്ഞ തവണ കെഎസ്​യു ചരിത്ര വിജയം നേടി. ഇത്തവണ 14 ൽ 13 സീറ്റും നേടി വിജയത്തിന്റെ മാറ്റ് കൂട്ടിയ എന്റെ ഏറ്റവും പ്രിയപ്പെട്ട ശങ്കരയിലെ ചെയർമാൻ അനിസൺ ജോയ്ടെ നേതൃത്വത്തിലുളള കെഎസ്​യു പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ.’ റോജി എം. ജോൺ കുറിച്ചു.

 

കുറിപ്പ് വായിക്കാം:

 

എറണാകുളം ജില്ലയിൽ കെഎസ്‌യു തേരോട്ടം. എറണാകുളം ലോ കോളേജ്, ആലുവ യു സി കോളേജ്, ഞാൻ നേരെത്തെ യൂണിയൻ ചെയർമാൻ ആയിരുന്ന തേവര എസ് എച്ച് കോളേജ്, ഭാരത് മാതാ കോളേജ്, MES മാറമ്പിള്ളി ഉൾപ്പെടെ നിരവധി കലാലയങ്ങളിൽ വിജയിക്കാൻ സാധിച്ചു. ഏറെ സന്തോഷവും അഭിമാനവുമാണ് എന്റെ മണ്ഡലത്തിലെ കാലടി ശ്രീ ശങ്കര കോളേജിലെ തകർപ്പൻ വിജയം. ആകെ ഉള്ള 14 ൽ 13 സീറ്റും നേടി മിന്നുന്ന വിജയമാണ് ശങ്കരയിലെ KSU ന്റെ ചുണക്കുട്ടികൾ നേടിയത്. 

 

നീണ്ട 18 വർഷങ്ങൾ SFI വിജയിച്ചിരുന്ന കോളജിൽ കഴിഞ്ഞ തവണ KSU ചരിത്ര വിജയം നേടി. ഇത്തവണ 14 ൽ 13 സീറ്റും നേടി വിജയത്തിന്റെ മാറ്റ് കൂട്ടിയ എന്റെ ഏറ്റവും പ്രിയപ്പെട്ട ശങ്കരയിലെ ചെയർമാൻ അനിസൺ ജോയ്ടെ നേതൃത്വത്തിലുളള KSU പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. ഒപ്പം അങ്കമാലി മണ്ഡലത്തിലെ സെന്റ് ആൻസ് കോളേജിലെ KSU വിജയവും ഏറെ സന്തോഷം നൽകുന്നു. ജില്ലയിലെ KSU വിജയത്തിന്റ പിന്നിൽ പ്രവർത്തിച്ച KSU ജില്ലാ കമ്മിറ്റിക്കും പ്രിയപ്പെട്ട പ്രവർത്തകർക്ക നുറു നീലിമ അഭിവാദ്യങ്ങൾ.