സംസ്ഥാന കോൺഗ്രസിൽ ഐ ഗ്രൂപ്പിന്റെ ശക്തിവീണ്ടെടുക്കാൻ കൈകോർത്ത് രമേശ് ചെന്നിത്തലയും കെ.മുരളീധരനും. അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർത്തെന്ന് ഇരു നേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കെയാണ് ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും മാറിമറിയുന്നത്.

 

നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് കെ.കരുണാകരൻ അഭയം തേടിയിരുന്ന ഗുരുവായൂരിൽ വച്ച് കഴിഞ്ഞദിവസം നടത്തിയ മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചയിലാണ് രമേശും മുരളീയും ഒന്നിക്കാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനവും നടത്തിയിരുന്നു. ഒന്നിച്ച് നീങ്ങാനുള്ള തീരുമാനം ഇരുവരും തുറന്നുപറഞ്ഞു.

 

കരുണാകരനെതിരെ രമേശും കൂട്ടരും നടത്തിയ തിരുത്തൽവാദ പോരാട്ടത്തോളം പഴക്കമുള്ളതാണ് അഭിപ്രായഭിന്നത. പാർട്ടിയിലേക്ക് മടങ്ങിവരാനുള്ള മുരളീയുടെ നീക്കത്തിന് രമേശ് തടയിട്ടതോടെ അത് കൂടുതൽ വഷളായിരുന്നു. പാർട്ടിയിൽ തിരിച്ചെത്തിയ ശേഷം ഗ്രൂപ്പില്ലെന്ന് പറഞ്ഞിരുന്ന ഐ ഗ്രൂപ്പുകാരനായ മുരളിയുടെ കൂറുമുഴുവൻ ഉമ്മൻചാണ്ടിയോടായിരുന്നു. നേതൃമാറ്റത്തോടെ രമേശിനെ അകറ്റി കെ.സുധാകരനും വി.ഡി.സതീശനും ഒരുവശത്തേക്ക് മാറിയപ്പോൾ അവർക്കൊപ്പമായിരുന്നു മുരളിധരനും. വി.ഡി.സതീശനും കെ.സി.വേണുഗോപാലും കൂടുതൽ അടുത്തപ്പോൾ സുധാകരൻ രമേശും പഴയ അടുപ്പം വീണ്ടെടുത്തു. ആ കൂട്ടുക്കെട്ടിലേക്കാണ് മുരളിയും എത്തുന്നത്. ഗ്രൂപ്പ് കളിക്കില്ലെന്ന് നേതാക്കൾ ഉറപ്പുപറയുമ്പോഴും സംഘടനാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് രമേശ്-മുരളീ കൂട്ടുക്കെട്ടിന്റെ ഐക്യം. ഐ ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറിമറിയുകയും നേതാക്കൾ വടംവലിക്കുകയും െചയ്യുമ്പോൾ പ്രാതിനിധ്യം കുറയുമോയെന്ന ആശങ്കയിലാണ്