mammootty-kpac-lalitha

അന്തരിച്ച ചലച്ചിത്രനടി കെപിഎസി ലളിതക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി. ഇന്ന് രാവിലെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിയ മമ്മൂട്ടി കെപിഎസി ലളിതയുടെ മകൻ സിദ്ധാര്‍ഥ് ഭരതനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.  ജീവിതത്തിൽ വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. 

 

‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവം.’–മമ്മൂട്ടി കുറിച്ചു. 

 

കോട്ടയം കുഞ്ഞച്ചൻ, കനൽക്കാറ്റ്, അമരം, ലൗഡ്സ്പീക്കർ, നസ്രാണി, ഉട്യോപ്പയിലെ രാജാവ്, ബെസ്റ്റ് ആക്ടർ തുടങ്ങി മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ കെപിഎസി ലളിതയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.  മതിലുകളിൽ 'നാരായണി' എന്ന കഥാപാത്രത്തിന്റെ ശബ്ദസാന്നിധ്യമായും മമ്മൂട്ടിക്കൊപ്പമെത്തി. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവം കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളിലൊന്നാണ്.