ഇന്ന് ലോകമാതൃഭാഷാ ദിനം. മാറുന്ന ലോകക്രമത്തില്‍ വലിയ പ്രതിസന്ധിനേരിടുകയാണ് മലയാളം. മലയാളഭാഷയും സംസ്കാരവും വിസ്മൃതിയിലേക്ക് പോകുന്നത് ചെറുക്കാനുള്ള തീവ്രശ്രമത്തിലാണ് മലയാളം മിഷന്‍.
ഹിന്ദിയോ തമിഴോ മറ്റേതെങ്കിലും ഭാരതീയ ഭാഷകളോ നേരിടാത്ത അസ്തിത്വപ്രശ്നം അഭിമുഖീരിക്കുകയാണ് നമ്മളുടെ മലയാളം. ഭാഷ മറക്കുമ്പോള്‍ കൂടെപ്പോകുന്നത് നമ്മളുടെ സംസ്കാരം കൂടിയാണ് മാറുന്ന കാലത്തിനും ആശയവിനിമയ ശീലത്തിനും അനുസരിച്ച് പുതുതലമുറ മാതൃഭാഷ മറക്കാതിരിക്കാനുള്ള പദ്ധതികളിലാണ് മലയാളം മിഷന്‍. അന്‍പതുരാജ്യങ്ങളിലും രാജ്യത്തെ ഇരുപത്തിനാല് സംസ്ഥാനങ്ങളിലും മലയാളം മിഷന് ഘടകങ്ങളുണ്ട്. മലയാളത്തിനായി സന്നദ്ധസേവനത്തിന് മുന്നിട്ടിറങ്ങുന്നവര്‍ക്ക് പരിശീലനം നല്‍കുന്നു. മലയാളം പഠിച്ചിട്ടില്ലാത്തവര്‍ കേരളത്തില്‍ ജോലിതേടുമ്പോള്‍ ആവശ്യമായ വിവിധതലങ്ങളിലുളള തുല്യതാ സര്‍ട്ടിഫിക്കറ്റുകളും മലയാളം മിഷന്‍ നല്‍കും.മാതൃഭാഷാദിനത്തില്‍ മാത്രമല്ല എന്നും ചേര്‍ത്തുപിടിക്കേണ്ടതാണ് അമ്മമലയാളത്തെ.