സിപിഎം പ്രവർത്തകരുടെ മർദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് നാടിന്റെ അന്ത്യാഞ്ജലി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കിഴക്കമ്പലത്തെത്തിച്ച മൃതദേഹത്തിൽ വൻജനാവലി അന്തിമോപചാരമർപ്പിച്ചു. ദീപുവിന്റെ മരണത്തിൽ ട്വന്റി ട്വന്റിയും സിപിഎമ്മും ആരോപണ പ്രത്യാരോപണങ്ങൾ ഇന്നും തുടർന്നു.

 

കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞു മൂന്നരയോടെയാണ് ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറിൽ എത്തിച്ചത്. ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബിനൊപ്പം ട്വന്റി ട്വന്റിയുടെ ജനപ്രതിനിധികളും പ്രവർത്തകരും  അന്തിമോപചാരമർപ്പിച്ചു.  ബി.ജെ.പി നേതാക്കളും ദീപുവിനെ കാണാൻ എത്തി.  നാല് മണിയോടെ പ്രവർത്തകരുടെ അകമ്പടിയിൽ മൃതദേഹം വീട്ടിലേക്ക്

 

പ്രതിപക്ഷ നേതാവ് വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. മതപരമായ ചടങ്ങുകൾക്ക് ശേഷം കാക്കനാട് പൊതുശ്മശാനത്തിൽ സംസ്കാരം.  ദീപുവിന്റെത്  സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമാണെന് ആരോപിച്ചു. ബാബുപിന്നാലെ സാബുവിന് മറുപടിയുമായി ശ്രീനിജൻ എത്തി  അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് പൂർണ പിന്തുണയുമായി പാർട്ടി പ്രദേശിക നേതൃത്വവും രംഗത്ത് വന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കിഴക്കമ്പലത്ത് വൻ പൊലീസ് സന്നാഹം തുടരുന്നുണ്ട്