bypasa-ignal

തിരുവല്ല ബൈപ്പാസിലെ നിരന്തരമായ അപകടങ്ങളുടെ പ്രധാനകാരണം തുടരെയുള്ള ട്രാഫിക് സിഗ്നലുകളാണ്. ബൈപ്പാസിലെ സ്ഥിതി അറിയാവുന്നവര്‍ ബൈപ്പാസ് ഒഴിവാക്കി നഗരത്തിലൂടെ യാത്രചെയ്യും. കോവിഡ് നിയന്ത്രണങ്ങളൊഴിഞ്ഞ് തിരക്കേറുമ്പോള്‍ ബൈപ്പാസില്‍ അപകടങ്ങള്‍ കൂടുമോ എന്നാണ് ആശങ്ക. 

 

മഴുവങ്ങാട് കവലയില്‍ നിന്ന് 400 മീറ്റര്‍ കഴിഞ്ഞാല്‍ പുഷ്പഗിരി സിഗ്നല്‍. വീണ്ടും ഒരു മൂന്നുറു മീറ്റര്‍ കഴിഞ്ഞാല്‍ ബിവണ്‍ ബി2 റോഡിലെ സിഗ്നല്‍. മേല്‍പ്പാലം കഴിഞ്ഞാല്‍ ചിലങ്ക ജംക്ഷന്‍. ബൈപ്പാസിലെ ഏറ്റവും അപകടംപിടിച്ച സ്ഥലം. അടുത്ത മേല്‍പ്പാലം കഴിഞ്ഞാല്‍ രാമന്‍ചിറ ജംക്ഷനിലെ സിഗ്നല്‍. ഇതാണ് തിരുവല്ല ബൈപ്പാസിന്‍റെ അവസ്ഥ. 

 

സിഗ്നല്‍കുരുക്ക് അറിയാവുന്നവര്‍ ബൈപ്പാസ് ഒഴിവാക്കി നഗരത്തിലൂടെ യാത്രചെയ്യും. കാരണം 2.3 കിലോമീറ്റര്‍ ആറ് സിഗ്നല്‍ താണ്ടിപോകുമ്പോള്‍ നഗരത്തിലൂടെ പോയാല്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ തിരുവല്ല ടൗണിലെ ഒരു സിഗ്നല്‍ മാത്രം കാത്തു കിടന്നാല്‍ മതി. സിഗ്നല്‍ മാത്രമല്ല നിരന്തരമായി തുടരുന്ന അപകടങ്ങളാണ് തിരുവല്ല ബൈപ്പാസിന്‍റെ പ്രധാന ഭീഷണി