മൂന്നാറുകാരുടെ സ്വന്തം പടയപ്പയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പാൽരാജ്. മൂന്നാർ ടൗണിൽ പഴം പച്ചക്കറിക്കട ഇത് ആറാം തവണയാണ് പടയപ്പ തകർക്കുന്നത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പടയപ്പ ഭക്ഷണം തേടി പാൽരാജിന്റെ കടയിലെത്തിയത്. കട തകർത്ത് പച്ചക്കറികളും പഴവും അകത്താക്കി. സമീപത്തെ ചായക്കടയുടെ ജനലും തകർത്ത് പലഹാരങ്ങളും അകത്താക്കിയാണ് പടയപ്പ മടങ്ങിയത്.
പടയപ്പയുടെ ആറാം വരവിൽ പാൽരാജിന്റെ നഷ്ടം കാൽ ലക്ഷം രൂപയാണ്. കോവിഡ് കാലത്ത് ജീവിക്കാൻ കഷ്ടപ്പെടുമ്പോഴാണ് പടയപ്പയുടെ വക കൂടി പണി കിട്ടിയത്. പടയപ്പയെ പേടിച്ച് കട നടത്തുന്നത് തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയാണെന്ന് പാൽരാജ് പറയുന്നു.