uc-clg-ksu

TAGS

എസ്എഫ്ഐയുടെ കോട്ടയെന്ന് ഖ്യാതി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെഎസ്​യു സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഡെൽനാ തോമസ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങൾ നിശബ്ദമായിരുന്ന കോളജിലെ ഈ നേട്ടം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്​യു നേതാക്കൾ ആഘോഷിക്കുകയാണ്. എസ്എഫ്ഐ സ്ഥാനാർഥി കോളജിൽ നിന്നും ടി.സി വാങ്ങി പോയതുകൊണ്ടാണ് വിജയം ഉണ്ടായതെന്ന വാദമാണ് എസ്എഫ്ഐ ഉയർത്തുന്നത്. വിഷ്ണുനാഥ് എംഎൽഎ അടക്കമുള്ളവർ ഡെൽനയെ പ്രശംസിച്ച് രംഗത്തെത്തി.

 

കെ.എം അഭിജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ടി.സി വാങ്ങിയ എസ്.എഫ്.ഐയുടെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർത്ഥി കഴിഞ്ഞ ദിവസവും കോളേജിലെത്തി തിരെഞ്ഞെടുപ്പിന് വിദ്യാർത്ഥികളോട് വോട്ട് തേടിയിരുന്നു. എസ്.എഫ്.ഐയുടെ സംഘടനാ ലാഭത്തിനുവേണ്ടി കോളേജിൽ നിന്ന് ടി.സി വാങ്ങിയ വിദ്യാർത്ഥിനിയെകൊണ്ട് 'ജനാധിപത്യത്തെ അട്ടിമറിച്ച് ' യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളെയാകെ വിഡ്ഢികളാക്കാൻ  ശ്രമിച്ച എസ്.എഫ്.ഐയ്ക്ക്  കെ.എസ്‌.യുവിന്റെ നിയമ പോരാട്ടത്തിലൂടെ തിരിച്ചടി ലഭിച്ചിരിക്കുന്നു. 

 

നാലു പതിറ്റാണ്ടിനു ശേഷം കെ.എസ്.യുവിന്റെ ആർട്സ് ക്ലബ് സെക്രട്ടറി എതിരില്ലാതെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിജയിച്ചിരിക്കുന്നു. ആർട് ക്ലബ്ബ് സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ട ഡെൽനയ്ക്ക് അഭിനന്ദനങ്ങൾ, യൂണിവേഴ്സിറ്റി കോളേജിനെ ജനാധിപത്യത്തിന്റെ വേദിയാക്കാൻ ശ്രമിക്കുന്ന കെ.എസ്.യു യൂണിറ്റ് കമ്മിറ്റിക്കും സഹപ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ .!