അജ്ഞാതജീവി വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നതായി പരാതി. പുലിയാണെന്നും പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൊല്ലം കോട്ടുക്കൽ നെടുപുറത്താണ് ആടുകളെ അജ്ഞാതജീവി കൊന്നൊടുക്കിയത്.അഞ്ചല്‍ കോട്ടുക്കൽ ജില്ലാ കൃഷി ഫാമിന് സമീപത്താണിത്. നെടുപുറം സ്വദേശി പ്രഭാകരൻപിള്ളയുടെ ആടിനെയാണ് അജ്ഞാതജീവി കൊന്നത്. പുലർച്ചെ മൂന്നിന് ആടിന്റെ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് വീട്ടുകാർ അറിയുന്നത്. ഒരു ആടിനെ പൂർണമായും മറ്റൊരു ആടിനെ ഭാഗികമായും തിന്ന നിലയിലായിരുന്നു.
കാല്‍പാടുകാള്‍ പ്രകാരം പുലിയാണ് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനപാലകര്‍ സ്ഥിരികരിച്ചില്ല. വിശദമായ പരിശോധന ആവശ്യമാണ്. ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കണം. കൂട് സ്ഥാപിച്ച് പിടികൂടണം. വന്യമൃഗശല്യം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അഞ്ചല്‍ വനംഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.