കവിതകൾ െകാണ്ടും ആലാപനം െകാണ്ടും മലയാളിക്ക് ഏറെ പ്രിയപ്പെട്ട കവിയാണ് മുരുകൻ കാട്ടാക്കട. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് സൈബർ ഇടങ്ങളിൽ നിറയുകയാണ്. മലയാളം മിഷൻ പങ്കുവച്ച ഒരു പോസ്റ്റാണ് ഇതിനെല്ലാം കാരണം. ‘മലയാളം മിഷൻ ഡയറക്ടറായി ചുമതസയേറ്റ മലയാളത്തിന്റെ പ്രിയ കവി ശ്രീ.  ആർ. മുരുകൻ നായർക്ക് (മുരുകൻ കാട്ടാക്കട) മലയാളം മിഷനിലേക്ക് സ്വാഗതം.’ എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

 

പോസ്റ്റ് ട്രോൾ പേജുകളിലും കോൺഗ്രസ് നേതാക്കളും പങ്കിട്ടതോടെ മലയാളം മിഷൻ തിരുത്തുമായി എത്തി. ശ്രീ.  ആർ. മുരുകൻ നായർ എന്നത് ഒഴിവാക്കി മുരുകൻ കാട്ടാക്കട എന്നുമാത്രമാക്കി പുതിയ പോസ്റ്റ് പങ്കുവച്ചു. വി.ടി ബൽറാം അടക്കമുള്ള നേതാക്കൾ കവിയ്ക്ക് ആശംസ നേർന്ന് രംഗത്തുവന്നിരുന്നു.