road-protest

കോഴിക്കോട് നാദാപുരം വിലങ്ങാട്ടെ ആദിവാസി കോളനികളുടെ വികസനത്തിന്റെ ഭാഗമായ റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് ആരോപണം. പരാതി പരിശോധിക്കാന്‍ എത്തിയ ജില്ലാ ട്രൈബല്‍ ഒാഫിസര്‍ ഉള്‍പ്പടെയുള്ളവരെ നാട്ടുകാര്‍ തടഞ്ഞു. എന്‍ജിനീയര്‍ സ്ഥലത്തെത്തി  ഇന്ന് പരിശോധന നടത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്

 

കുറ്റലൂര്‍– പന്നിയേരി റോഡ്  നിര്‍മാണ പ്രവര്‍ത്തിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ടാര്‍ ചെയ്ത് കുറച്ചു കഴിയുമ്പോള്‍ തന്നെ റോഡില്‍ വിള്ളല്‍ ഉണ്ടായി. ടാര്‍ ചെയ്ത ഭാഗം കൈകൊണ്ട് ഇളക്കി എടുക്കാന്‍ കഴിയുന്നു.ഇതെല്ലാമാണ് പ്രദേശ വാസികളുടെ പ്രതിഷേധത്തിന് കാരണം . സ്ഥലം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. എന്‍ജിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്

 

പട്ടിക വര്‍ഗ വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മാണം. നേരത്തെ പരാതി ഉയര്‍ന്നിട്ടും പണി പൂര്‍ത്തിയാക്കാനിരിക്കെയാണ് ഇത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. ഇതും പ്രതിഷേധം കനക്കാന്‍ കാരണമായി