കണ്ണൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലായതിനാല്‍ ഇടപെടാന്‍ കഴില്ലെന്ന് വ്യോമയാനമന്ത്രി വ്യക്തമാക്കി. കോവിഡ് പരിശോധന ഏത് രീതിയില്‍ നടത്തണമെന്ന നിര്‍ദേശം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. 

 

കണ്ണൂര്‍ വിമാനത്താവളത്തില്‍ 2,490 രൂപയാണ് നിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്. പ്രവാസികള്‍ അടക്കം യാത്രക്കാര്‍ക്ക് ഉയര്‍ന്ന തുക ഏറെ പ്രയാസമുണ്ടാക്കുന്നു. നിരക്ക് കുറയ്ക്കണമെന്ന് കെ മുരളീധരന്‍ എംപി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നിരക്ക് കുറയ്ക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് മന്ത്രി മറുപടി നല്‍കി. വിമാനത്താവളത്തിന്റെ ഉടമസ്ഥത കേരള സര്‍ക്കാരിനാണ്. അതുകൊണ്ട് അവിടെ ഈടാക്കുന്ന നിരക്ക് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കോവിഡ് പരിശോധന ഏതുരീതിയില്‍ നടത്തണമെന്നുമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. പുറത്ത് 500 രൂപവരെ ഈടാക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനയ്ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ 2,490 രൂപ ഈടാക്കുന്നത്. കരിപ്പുര്‍ വിമാനത്താവളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധന നിരക്ക് കുറച്ചിരുന്നു.