police-swimming

TAGS

ലോക്ഡൗണിന് സമാനമായ നിയന്ത്രണമുള്ള ഇന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കുളത്തിൽ നീന്തല്‍ മല്‍സരം നടത്തിയ കുട്ടികള്‍ പൊലീസ് പിടിയില്‍. പതിനഞ്ചോളം കുട്ടികളാണ് നീന്തൽ മത്സരത്തില്‍ പങ്കെടുത്തത്. പൊലീസ് എത്തിയതോടെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് പിടിയിലായ അഞ്ചു കുട്ടികളെ ബോധവല്‍ക്കരണം നടത്തി വിട്ടയച്ചു. ഇവര്‍ക്കെതിരെ നിയമലംഘനത്തിന് കേസെടുത്തേക്കും.