churchstatue-05

തൃശൂര്‍ പെരിങ്ങോട്ടുക്കര സെന്റ് മേരീസ് പള്ളിയില്‍ ഒരുക്കിയ യേശുവിന്റേയും മാതാപിതാക്കളുടേയും ശില്‍പം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഉണ്ണിയേശുവിനെ കൈകളിലേന്തിയ ജോസഫും വിശ്രമിച്ചുറങ്ങുന്ന മറിയവുമാണ് ശില്‍പത്തില്‍. കുഞ്ഞിനെ പരിപാലിക്കുന്നതില്‍ അപ്പനും അമ്മയ്ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് തെളിയിക്കുകയാണ് ശില്‍പം.  

 

പെരിങ്ങോട്ടുക്കര സെന്റ് മേരീസ് പള്ളിയില്‍ ഈ ശില്‍പം പണിയാന്‍ മുന്‍കയ്യെടുത്തത് അപ്പന്‍മാരുടെ സംഘടനയാ പിതൃസംഘമാണ്. ഉണ്ണിയേശുവിനെ കൈകളിലേന്തിയ അപ്പന്‍ ജോസഫിനെയാണ് ശില്‍പത്തില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. സാധാരണ, അമ്മയുടെ കൈകളിലാണ് ഉണ്ണിയേശുവിനെ വിശ്വാസികള്‍ കണ്ടിട്ടുള്ളതും. ഇതില്‍ നിന്ന് മാറി വേറിട്ടൊരു ശില്‍പം തയാറാക്കിയതാണ് ചര്‍ച്ചയായത്. കുഞ്ഞിനെ പരിപാലിക്കുന്നതിന്റെ കൂട്ടുത്തരവാദിത്വം അപ്പനും അമ്മയ്ക്കുമുണ്ടെന്ന ചിന്തയാണ് ഇങ്ങനെയൊരു ശില്‍പമുണ്ടാക്കാന്‍ കാരണം.   

 

 

കാലത്തിന് അനുയോജ്യമായി ശില്‍പങ്ങളിലും മാറ്റം വരണമെന്നാണ് ഇടവക നേതൃത്വത്തിന്റെ നിലപാട്. ഇടവക വികാരിയും വിശ്വാസികളും ഈ ചിന്തയ്ക്കൊപ്പം നിന്നതോടെ പുതുമയുള്ള ശില്‍പം പിറന്നു.