ananya
കൊച്ചിയിലെ ട്രാൻസ്ജെൻഡർ അനന്യയുടെ ആത്മഹത്യയിൽ , സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോഗ്യ വകുപ്പ് വിജിലൻസ് അഡീഷണൽ ഡയറക്ടർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതാണ് അനന്യയുടെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയർന്നിരുന്നു. ഇതേ കുറിച്ചാണ് അന്വേഷണം. പരാതി കിട്ടി 6 മാസത്തിനു ശേഷമാണ് ആരോഗ്യ വകുപ്പിന്റെ നടപടി. 2021 ജൂലൈ 21 നാണ് അനന്യ കുമാരിയെ കൊച്ചിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.