Thumb-gag-Fruit

സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കണ്ണൂരിലും വിളയും തെളിയിച്ചിരിക്കുകയാണ് തളിപ്പറമ്പ് സ്വദേശി ഗിരീഷ്. വിമുക്ത ഭടനായ ഗിരീഷിന്റെ വീട്ടുമുറ്റം നിറയെ വിദേശ ഇനമായ ഗാഗ് ഫ്രൂട്ടാണ്. 

 

വിയറ്റ്നാം സ്വദേശിയാണ് ഗാഗ് ഫ്രൂട്ട്. സ്വർഗത്തിലെ കനിയെന്ന് വിളിപ്പേരുള്ള ഗാഗ് ഫ്രൂട്ട് കേരളത്തിൽ വേരു പിടിക്കുന്ന തേയുള്ളൂ. വിമുക്ത ഭടനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഗീരീഷാണ് തന്റെ വീട്ടുമുറ്റം നിറയെ ഗാഗ് ഫ്രൂട്ട് വിളയിച്ചെടുത്തത്. ആറു മാസം മുൻപ് എറണാകുളത്തെ ഒരു കർഷകനിൽ നിന്നാണ് ഗിരിഷ് വിത്ത് വാങ്ങുന്നത്. കൃത്യമായ പരിചരണത്തോടെ കൃഷി ചെയ്തതിന് ഫലം ലഭിച്ചു.

 

വൈറ്റമിൻ സിയുടെ കലവറയായ ഗാഗ് ഫ്രൂട്ട് . രുചിയും വ്യത്യസ്തമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കാനാനാണ് ഗിരീഷ് ഉദ്ദശിക്കുന്നത്. ഒരു കിലോ ഗാഗ് ഫ്രൂട്ടിന് നാട്ടിൽ 800 മുതൽ 1000 രൂപ വരെ ലഭിക്കും. വിത്തിനും ആവശ്യക്കാർ ഏറെയാണ്.