balram-kodi-cpm

കോൺഗ്രസിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയ  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുൻ എംഎൽഎ വി.ടി ബൽറാം. കോടിയേരിയുടെ തന്നെ പഴയ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ തിരിച്ചടി. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ല. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരിയുടെ ചോദിച്ചിരുന്നു.

 

‘ഇന്ന് ഇങ്ങനെ പറയുന്നത് കോടിയേരി ബാലകൃഷ്ണൻ,അന്ന് അങ്ങനെ പറഞ്ഞതും കോടിയേരി ബാലകൃഷ്ണൻ. ഇത് എന്ത് തരം സിൻഡ്രോം ആണോ ആവോ!’ എന്നാണ് പഴയ പ്രസ്താവനകളുടെ സ്ക്രീൻഷോട്ട് പങ്കിട്ട് ബൽറാം ചോദിക്കുന്നത്. യുഡിഎഫ് നേതൃത്വം എം.എം ഹസൻ–കുഞ്ഞാലിക്കുട്ടി–അമീർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു മുൻപ് കോടിയേരി പറഞ്ഞത്. ഈ രണ്ട് പ്രസ്താവനകളും ചേർത്തുവച്ചാണ് ഇത് എന്ത് തരം സിൻഡ്രോം ആണെന്ന് ബൽറാം ചോദിക്കുന്നത്.