nazeer

TAGS

കാലം മറക്കാത്ത നായകന്‍ പ്രേം നസീറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 33 വയസ്.. കാലമെത്ര കഴിഞ്ഞാലും നിത്യ ഹരിത നായകനായി, മരിക്കാത്ത ഓര്‍മയായ് നസീര്‍ ജീവിക്കും ലോകാവസാനം വരെയും .  ഇങ്ങനെ പാടിയ പ്രേമ നായകന് ഹൃദയത്തില്‍ തന്നെ ഇടം കൊടുത്തു മലയാളി. പ്രണയമാകട്ടെ വിരഹമാകട്ടെ ആക്ഷനോ കോമഡിയോ ആകട്ടെ അതെല്ലാം ഈ നായകനില്‍ ഭദ്രമായിരുന്നു. പ്രണയിനിയോട് പ്രേമസുരഭിലമായി പാടി അഭിനയിക്കുമ്പോള്‍ അയാളുടെ നിറ സാന്നിദ്യം നാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ടു.. നായകനായി നസീര്‍ ചിരിച്ചപ്പോള്‍ നമ്മളും ചിരിച്ചു.കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞു, പ്രണയിച്ചപ്പോള്‍ അയാള്‍ക്കൊപ്പം നമ്മളും മരം ചുറ്റി കടലുകണ്ട് ആ പ്രണയ നിമിഷങ്ങളെ അനുഭവിച്ചറിഞ്ഞു.

 

ഓര്‍മയുടെ റീലുകളില്‍ അയാള്‍ കുസൃതി കണ്ണിറുക്കി ചിരിച്ചു, പ്രകോപിതനായി, എതിരാളികളെ  മെയ്ക്കരുത്തില്‍ നിലം പരിശാക്കി.  ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് കളറിലേക്കും  സിനിമാസ്കോപ്പിലേക്കും വളര്‍ന്ന സിനിമയുടെ സാങ്കേതികതയ്ക്കൊപ്പം പ്രണയവാഹിയായ ഒരു കാലമായി നസീറെന്ന പ്രതിഭാസവും  നിത്യഹരിതമായി നിലകൊണ്ടു.  ഉദയാ യില്‍ ഉദയം കൊണ്ട അബ്ദുള്‍ ഖാദറിനെ നസീര്‍എന്ന് പേരിട്ട് വിളിക്കുമ്പോള്‍ തിക്കുറിശി ഓര്‍ത്തിരിക്കുമോ മലയാള സിനിമയിലെ അനിഷേധ്യനാവുകയായിരുന്നു അയാളെന്ന്. സകല റെക്കോര്‍ഡുകള്‍ക്കും മീതേ നസീര്‍ ഇരിപ്പിടമുറപ്പിച്ചു. അതിന് ഇന്നും ഇളക്കം തട്ടിയിട്ടേയില്ല..രാജ്യം നല്‍കിയ പത്മഭൂഷണ്‍ അവയ്ക്കൊക്കെ അലങ്കാരമായി കൂടെച്ചേര്‍ന്നു. കുറ്റാന്വേഷകനായും എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും, വടക്കന്‍ പാട്ടുകളിലെ വീരനായും പ്രണയഭാവം ആ പാദചൂടം നിറഞ്ഞു നിന്ന നായകനായും അദ്ദേഹം പ്രക്ഷക മനസുകള്‍ കീഴടക്കിക്കൊണ്ടേയിരുന്നു

 

എപതുകളുടെ അവസാനത്തിലിറങ്ങിയ സിനിമകളില്‍ നസീര്‍ അഛ്ഛനും ജേഷ്ടനുമൊക്കെയായി ഭാവം മാറിയെങ്കിലും  കൈയ്യേറ്റിയ കാമുകഭാവം അതിലും കൈവെടിഞ്ഞില്ല.  യേശുദാസിന്റേയും  ജയചന്ദ്രന്റേയുമെല്ലാം   മറക്കാനാകാത്ത ഒട്ടുമിക്ക പാട്ടുകള്‍ക്കും തിരശീലയില്‍ ചുണ്ടനക്കിയത് പ്രേം നസീറായിരുന്നു.നസീര്‍ പാടുമ്പോള്‍ കാറ്റില്‍ കസ്തൂരി മണത്തു.രാജീവ നയനങ്ങള്‍ ആയിരം ചുംബനസ്മൃതിസുമങ്ങള്‍ ഏറ്റുവാങ്ങി. മലയാളിയുടെ വേഷത്തേയും പെരുമാറ്റത്തേയും ശരീര ഭാഷയേയും കാഴ്ച്ചപ്പാടിനേയും വരെ സ്വാദീനിച്ച  ചലച്ചിത്ര സാന്നിദ്യമായി നസീര്‍ . . മനുഷ്യത്തപരമായ ഇടപെടലുകള്‍ എന്നും അദ്ദേഹത്തെ വെത്യസ്തനാക്കി.ആശ്രയിക്കാമെത്തിയവര്‍ക്കെല്ലാം ആശ്വാസമായിരുന്നു അയാള്‍. "എന്നെ തേടിയെത്തിയ കതാപാത്രങ്ങള്‍" എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ താന്‍ ചെയ്ത കഥാപാത്രങ്ങളെ മുഴുവന്‍ അയാള്‍ വരച്ചിട്ടു. ~എത്രയോ കാലം താന്‍ പാടി നടന്ന് അഭിനയിച്ച വിജയഗാര്‍ഡന്‍സിലെ ആശുപത്രിയായി രൂപം മാറിയ  ആ പഴയ ഫ്ലോറില്‍ നിന്നാണ് മസീര്‍ അവസാന യാത്ര പറഞ്ഞത്.മലയാള സിനിമയിലെ ഒരു യുഹസൃഷ്ടാവായിരുന്നു അദ്ദേഹം.നസീര്‍ ഉണ്ടാക്കിയെടുത്ത അടിത്തറയിന്‍മേലാണ് മലയാള സിനിമ ഗോപുരങ്ങള്‍ പണിതുയര്‍ത്തിയത്.ഒരേ സമയം ഒരപ സ്വപ്വും അതിനേക്കാള്‍ മനോഹരമായ ഒരുപ യാഥാര്‍ത്യവുമായിരുന്നു നസീര്‍.  മണ്‍മറഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും മാറ്റിയെടുക്കേണ്ടെന്ന് നമ്മള്‍ നിര്‍ബന്ധിച്ചുറപ്പിച്ച ശീലമായി നസീര്‍ ഇപ്പോഴും നിലകൊള്ളുന്നു.