സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താന്‍  ഉദാരമതികളുടെ സഹായം തേടുകയാണ്   കോട്ടയം വേളൂർ സ്വദേശിനി തസ്‌നി. മസതിഷ്‌കം ചുരുങ്ങുന്ന അപൂര്‍വ രോഗത്തെ തുടർന്ന്   മൂന്ന് വർഷം മുൻപ് കിടപ്പിലായി.  ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താനുള്ള പ്രാപ്തിയില്ലാതെ   പ്രതിസന്ധിയിലാണ് നിര്‍ധന കുടുംബം. 

മൂന്നര വര്‍ഷം മുമ്പ്  തസ്നി ഒന്ന് കുഴഞ്ഞുവീണു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ചികിത്സയിലാണ്  തലച്ചോറിന് ഫംഗസ് ബാധയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന വിവിധ ആശുപത്രികളിലായി ചികിത്സ തേടിയെങ്കിലും രോഗത്തില്‍ കാര്യമായ മാറ്റം ഉണ്ടായില്ല. പിന്നീട്  ഓര്‍മ്മക്കുറവും കൈകാലുകള്‍ക്ക് ബലക്ഷയവും നേരിട്ടതോടെ നടത്തിയ  പരിശോധനയിൽ തലച്ചോര്‍ ചുരുങ്ങുന്ന എസ് എസ് പി ഇ രോഗമാണെന്ന്  കണ്ടെത്തിയത്. ഈ രോഗത്തിനുള്ള മരുന്ന് നാട്ടില്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്ത് നിന്നും വരുത്തുകയാണ്. ഒരു മാസത്തെ മരുന്നിന് മാത്രം ഇരുപതിനായിരത്തിലധികം രൂപ ചിലവുണ്ട്. കൈകാലുകളുടെ ബലക്ഷയത്തെ തുടര്‍ന്ന് തനിയെ എഴുന്നേല്‍ക്കാനോ നടക്കാനോ സ്വയം ഭക്ഷണം കഴിക്കാനോ പോലും തസ്‌നിക്കാവില്ല.  ഉമ്മ റഷീദയാണ്  സഹായം. 

സിവിൽ സപ്ലൈസിൽ ജീവനക്കാരിയായ റഷീദ മകളെ  ശുശ്രൂഷിക്കാനായി ദീർഘ അവധിയെടുത്തു. തെസ്നിയുടെ പിതാവ് നിസാര്‍ ടൗണില്‍ പഴക്കച്ചവടം നടത്തി ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്.  മകളുടെ ചികിത്സ കുടുംബത്തെ കടക്കെണിയിലാക്കി.  ജീവിതം വഴിമുട്ടി നിൽക്കുമ്പോളും മകളുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ എല്ലാ വഴികളും തേടുകയാണിവര്‍. 

റഷീദ

Acc No:  99980104126334

IFSC code:  FDRL0002015

Federal bank

TB road branch, Kottayam 

Ph: 97458 24161