തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്ടെത്തിയ ഇരുതല മൂരികളെ വനംവകുപ്പിനു കൈമാറി. മലയം സ്കൂളിനു സമീപമാണ് ഇരുതല മൂരികളെ കണ്ടെത്തിയത്. വനംവകുപ്പ് സംരക്ഷണ നിയമപ്രകാരം ഇരുതല മൂരികളെ സൂക്ഷിക്കുന്നതോ വില്‍പന നടത്തുന്നതോ കുറ്റകരമാണ്
മലയം സ്കൂളിനു സമീപത്തെ അനില്‍കുമാറിന്‍റെ വീട്ടില്‍ നിന്നുമാണ് രണ്ടു ഇരുതല മൂരികളെ കണ്ടെത്തിയത്. ഇരുതല മൂരികളെ വീട്ടുകാര്‍ തന്നെ കുപ്പിയിലാക്കി വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു വയസു പ്രായമുണ്ടെന്നാണ് നിഗമനം. വംശനാശ ഭീക്ഷണി നേരിടുന്ന ഇരുതല മൂരികളെ വനം വകുപ്പ് സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കുന്നതോ കൈമാറ്റം ചെയ്യുന്നതും തടവു ശിക്ഷ ലഭിക്കാവുന്നതായ കുറ്റമാണ്. കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ കണ്ട ഇരുതല മൂരിയ്ക്ക് മൂന്നര മീറ്ററോളം നീളമുണ്ട്.
പരുത്തിപ്പള്ളി വനം വകുപ്പ് ഓഫിസര്‍ രഞ്ചിത്ത്, ഫോറസ്റ്റ് ഓഫിസര്‍ റോഷ്നി എന്നിവരാണ് ഇരുതല മൂരിയെ ഏറ്റുവാങ്ങിയത്