covid-31

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍  നിയന്ത്രങ്ങളും ഇളവുകളും മാറിമാറി വന്ന വര്‍ഷമാണ് കടുന്നുപോകുന്നത്. സംസ്ഥാനത്തെ രോഗവ്യാപനനിരക്കും മരണനിരക്കും ഉയര്‍ന്ന വര്‍ഷമായിരുന്നു 2021. മറച്ചുവെച്ച് കോവിഡ് മരണത്തിന്‍റെ കണക്കുകള്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാരിന് പുറത്തുവിടേണ്ടി വന്നതിനും കഴിഞ്ഞുപോകുന്ന വര്‍ഷം സാക്ഷിയായി. ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ജീവിത താളം കണ്ടെത്താകാതെ സ്വയം ജീവനൊടുക്കിയരുടെ കണക്കുകളും സംസ്ഥാനത്തിന് കളങ്കമായി

 

പുതുവര്‍ഷത്തില്‍ ഒമിക്രോണ്‍ ഭീതിയിലാണെങ്കില്‍ കോവിഡ് ഭീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം സംസ്ഥാനം.  രോഗനിരക്ക് കുറഞ്ഞുനിന്ന് ജനുവരിയില്‍  കേരളം കോവിഡിനെ അതിജീവിക്കുന്നുവെന്ന് തോന്നുലുണ്ടായി. എന്നാല്‍ ഏപ്രിലോടെ രോഗനിരക്ക് കുതിച്ചുയര്‍ന്നു.  ഏപ്രില്‍ എട്ടോടു കൂടി നിയന്ത്രണം കടുപ്പിച്ചു    നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത് നിയന്ത്രങ്ങളിലേക്ക് കേരളം നീങ്ങി.  ഏപ്രില്‍ 30ന്  രോഗവ്യാപനം കൂടിയ ജില്ലകള്‍ അടച്ചിടാന്‍ തീരുമാനം വന്നു. രോഗവ്യാപനം കൂടിയ ജില്ലകള്‍ ട്രിപ്പിള്‍ ലോക്ഡൗണിലായി. മൈക്രോ കണ്ടയെയന്‍മെന്‍് സോണ്‍ തിരിച്ച് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി.  ജൂലൈയില്‍ രോഗപ്രതിരോധം പരിധി വിട്ടു. 

 

ജൂലൈ 27ന്  സംസ്ഥാനത്ത്  പ്രതിദിന കോവിഡ്  രോഗികളുടെ എണ്ണം  വീണ്ടും ഇരുപതിനായിരം കടന്നു. 22,129 പേര്‍ക്കാണ്  അന്ന്  രോഗം പിടിപെട്ടത് . . സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയത് കോവിഡ് മരണങ്ങളായിരുന്നു. കോവിഡ് പോസ്റ്റീവായിരിക്കുമ്പോള്‍ മരിച്ചാല്‍ മാത്രമേ കോവിഡ് മരണമാകൂ എന്ന് സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം ആയുധമാക്കി . 

 

കോവിഡ് മരണങ്ങള്‍ മറച്ചുവെച്ചത് പുറത്തുവന്നതുടങ്ങിയതും സുപ്രീംകോടതി ഇടപടെലും തിരുത്തലിന് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. ഒളിപ്പിച്ചുവെച്ച  മരണങ്ങള്‍ സര്‍ക്കാരിന ്പുറത്തുവിടേണ്ടി വന്നു . ജനുവരി 28 ന് ആകെ കോവിഡ്  മരണം 3682 ആയിരുന്നു. വര്‍ഷം അവാസാനിക്കുമ്പോള്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 47277 ല്‍ എത്തി നില്‍ക്കുന്നുവെന്നത് സര്‍ക്കാരിന്‍റെ കുറ്റസമ്മതമാണ്.

 

സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ഡോണ്‍ രീതി വ്യാപന വിമര്‍ശനത്തിന് ഇടയാക്കി.  ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണം. ആവശ്യസാധനങ്ങള്‍ക്ക് പുറമേ കൂടുതല്‍ കടകള്‍ക്ക്  വെള്ളിയാഴ്ച ഒരു ദിവസത്തേക്ക്  പ്രവര്‍ത്താനുമതി നല്‍കി.  ഓണക്കാലത്ത് കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉത്തരവില്‍ സര്‍ക്കാരിന് പരിഹാസം േകള്‍ക്കേണ്ടിവന്നു.  ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെ ശാസ്ത്രീയത വിമര്‍ശന വിധേയമായി. അടച്ചിടല്‍ പരിഹാരമല്ലെന്ന് ആക്ഷേപം കേരളം പതിയെ പതിയെ തുറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.  

 

രോഗം വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലില്‍ സ്കൂളുകളും കോളജുകളും നവംബറില്‍ തുറന്നു. ലോക്ഡൗണ്‍ അവസാനിച്ച് കേരളം സാധാരണനിലയിലായപ്പോള്‍ സാമ്പത്തിക ബാധ്യത കാരണം നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. തിരുവനന്തപുരം ഗൗരീശപട്ടത്ത്  മായാ സൗണ്ട് നടത്തിയിരുന്ന 53-കാരനായ നിർമ്മൽ ജീവനൊടുക്കിയത് ജീവിക്കാന്‍ മറ്റുമാര്‍ഗമില്ലാതെയാണ്.  ലോക്ഡൗണ്‍ കാരണമുള്ള സാമ്പത്തിക ബാധ്യതയില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇതുവരെയും കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.  ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ജനം നിന്നപ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ചു കോടിക്കണക്കിന് രൂപയാണ് ജനങ്ങളില്‍ നിന്ന് പൊലീസ് പിഴ ചുമത്തിയത്.   2021 അവസാനിക്കുമ്പോഴും കോവിഡും ഒമിക്രോണും എവിടേക്ക് എന്നത് വലിയ ഒരു ചോദ്യചിഹ്നമായി പുതുവര്‍ഷത്തില്‍ നില്‍ക്കുകയാണ് . നിയന്ത്രണങ്ങളും പഴയപടിയിലേക്ക് നീങ്ങുന്നു.