പച്ചക്കറി വിപണിയില്‍ കൂടുതല്‍ ഇടപെടാനൊരുങ്ങി ഹോര്‍ട്ടികോര്‍പ്പ്. സ്റ്റാളുകളുടെ എണ്ണം കുത്തനെ കൂട്ടും. ആദ്യഘട്ടത്തില്‍ കോഴിക്കോടാകും നടപ്പാക്കുക. പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ആഴ്ച്ചകളായി പച്ചക്കറി വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 

ചേവരമ്പലത്തെ ഹോര്‍ട്ടികോര്‍പ്പ് കടയാണിത്. ഇതുപോലെ 16 കടകളുണ്ട് കോഴിക്കോട് ജില്ലയില്‍ മാത്രം. ഇവയുടെ എണ്ണം കുത്തനെ കൂട്ടാനാണ് തീരുമാനം. അതുവഴി കൂടുതല്‍ ആളുകളിലേയ്ക്ക് കുറഞ്ഞവിലയുള്ള പച്ചക്കറി എത്തിക്കാനാകുെമന്നാണ് പ്രതീക്ഷ. അടുത്ത ദിവസം സിവില്‍ സ്റ്റേഷനില്‍ പ്രത്യേക കച്ചവട കേന്ദ്രം ആരംഭിക്കും. പൊതുവിപണയേക്കാള്‍ ഹോര്‍ട്ടികോര്‍പ്പില്‍ വലിയ വിലക്കുറവുണ്ടെന്ന് ഉപഭോക്താക്കള്‍. മൊത്തവിപണിയില്‍ 80 രൂപയ്ക്ക് വില്‍ക്കുന്ന തക്കാളി 50 രൂപയ്ക്കാണ് ഇവിടെ നല്‍കുന്നത്. പച്ചക്കറി വില ആഴ്ച്ചകളായി ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും കൃഷി നാശവുമാണ് കാരണമായി പറയുന്നത്. ഈ സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പ്പിലൂടെയുള്ള സര്‍ക്കാര്‍ ഇടപെടല്‍.